
കോഴിക്കോട്: ഡൽഹിയിൽ 337 ദിവസങ്ങൾ പിന്നിട്ട കർഷക സമരം, സ്വതന്ത്ര ഭാരതം അഭിമുഖീകരിച്ച ഏറ്റവും ശക്തവും ദൈർഘ്യമേറിയതുമാണ്. ഇത് രാജ്യത്തിന്റെ രണ്ടാം സ്വാതന്ത്യസമരത്തിന്റെ മുന്നോടിയായി മാറുമെന്ന് കെ അജിത മുന്നറിയിപ്പ് നൽകി.
കേരള കർഷക യൂണിയൻ (എം) കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യം രേഖപ്പെടുത്തിക്കൊണ്ട് നാളീകേര കർഷകരിൽ നിന്നും ശേഖരിച്ച 10001 നാളികേരം ദില്ലി ചലോ കർഷക ഐക്യദാർഢ്യ സമിതി മുഖേന നൽകുന്ന ചടങ്ങിൽ മുഖ്യ പ്രസംഗം നടത്തുകയായിരുന്നു അവർ.
കോഴിക്കോട് ഗാന്ധിഗൃഹം ഓഡിറ്റോറിയത്തിൽ വച്ച് നടന്ന സമ്മേളനം കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ടി.എം ജോസഫ് ഉദ്ഘാടനം ചെയ്തു. കേരള കർഷക യൂണിയൻ (എം) ജില്ലാ പ്രസിഡന്റ് ജോസഫ് പൈമ്പിള്ളിൽ അദ്ധ്യക്ഷത വഹിച്ചു.
വിജയ രാഘവൻ ചേലിയ, കെ എം പോൾസൺ, അഗസ്റ്റ്യൻ ചെമ്പ്കെട്ടിക്കൽ, അഡ്വ പി എം സണ്ണി, ജെയിസൺ കുന്നക്കാട്ട്, ആഷിക് വിശ്വനാഥൻ, സിജോ വടക്കേൻതോട്ടം, രതീഷ് വടക്കേടത്ത് എന്നിവർ പ്രസംഗിച്ചു.





