
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ രണ്ട് വയസുകാരനെ തെരുവ് നായ ആക്രമിച്ചു. പേരാമ്പ്ര ഷാലോം ആശുപത്രി പരിസരത്തുവച്ചാണ് സംഭവം. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്. കുട്ടിയെ നായ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസം തെരുവ് നായ ശല്യം മൂലം കോഴിക്കോട് ജില്ലയിലെ കൂത്താളി പഞ്ചായത്തിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. നിരവധി പേര്‍ക്ക് നേരെ തെരുവ് നായകളുടെ ആക്രമണം ഉണ്ടായ സാഹചര്യത്തിലായിരുന്നു അവധി പ്രഖ്യാപിച്ചത്.





