Kannur
തലശ്ശേരിയിൽ നിയന്ത്രണം വിട്ട് ലോറി കടകളിലേക്ക് പാഞ്ഞുകയറി അപകടം; ബസ് കാത്തിരിപ്പ് കേന്ദ്രവും, മൂന്ന് കടകളും തകർത്തു

തലശ്ശേരി: തലശ്ശേരി നഗരത്തിൽ ലോറി നിയന്ത്രണം വിട്ട് കടകളിലേക്ക് പാഞ്ഞുകയറി അപകടം. തലശ്ശേരി വീനസ് ജംഗ്ഷനിലാണ് സംഭവം . മൂന്ന് കടകളും, ബസ് കാത്തിരിപ്പ് കേന്ദ്രവും, ഇലക്ട്രിക് പോസ്റ്റും തകർന്നു.
പുലർച്ചെയാണ് അപകടമെന്നതിനാൽ വൻ അപകടമൊഴിവായി. കണ്ണൂർ ഭാഗത്ത് നിന്നും മരവും കയറ്റി വരികയായിരുന്ന ലോറിയാണ് അപകടത്തിൽപെട്ടത്.





