Ernakulam

സംസ്ഥാനത്ത് മത്തി വില ഉയരുന്നു, ട്രോളിംഗും മത്തി ലഭ്യതയിലെ കുറവും തിരിച്ചടിയായി

Please complete the required fields.




കൊച്ചി: സംസ്ഥാനത്ത് മത്തിക്ക് ക്ഷാമം. കടലിലെ ലഭ്യതകുറവിനൊപ്പം ട്രോളിംഗ് കൂടി എത്തിയതോടെയാണ് മത്തി കിട്ടാക്കനിയായത്. കടലിൽ ഇറങ്ങുന്ന ചുരുക്കം വള്ളങ്ങളിൽ നിന്ന് മത്തി കിട്ടുമെങ്കിലും ഇരുനൂറ്റിയമ്പത് മുതൽ മൂന്നൂറ്റി ഇരുപത് രൂപ വരെയാണ് വിപണി വില.

മീൻ എത്ര തരമുണ്ടെങ്കിലും മത്തിയോട് മലയാളികൾക്ക് ഒരു പ്രത്യേക മമതയാണ്. എന്നാൽ ട്രോളിംഗ് നിരോധനം തുടങ്ങിയത് മുതൽ മത്തി കിട്ടാനില്ല. കഴിഞ്ഞ ദിവസം കിലോ മത്തിക്ക് 320 രൂപ വരെയെത്തി. വില എത്ര താഴ്ന്നാലും 250ന് മുകളിൽ തന്നെ. തമിഴ‍്‍നാട്ടിൽ നിന്ന് ചെറിയ മത്തി എത്തുന്നുണ്ടെങ്കിലും നമ്മുടെ മത്തിയോടുള്ള മമത മലയാളികൾക്ക് അതിനോടില്ല.

കടലിൽ ചൂട് കൂടിയതോടെ മത്തി കുറഞ്ഞ് വരികയാണ്. മത്സ്യത്തൊഴിലാളികളുടെ ഈ ആശങ്ക സിഎംഎഫ്ആർഐ പോലുള്ള പഠന സംഘങ്ങളും ശരിവെച്ചിരുന്നു. സാധാരണ മത്തി കുറഞ്ഞാൽ അയല കൂടുമെന്ന പൊതുകണക്കും ഇപ്പോൾ തെറ്റുകയാണ്. കാലാവസ്ഥാ വ്യതിയാനം കടലിനെയാകെ ഉലയ്ക്കുകയാണ്.  ഈ മാസം 31ന് ട്രോളിംഗ് നിരോധനം അവസാനിക്കും. അത് കഴിഞ്ഞാൽ സ്ഥിതിഗതികൾ മെച്ചപ്പെടുമെന്ന കണക്കുകൂട്ടലിലാണ് തീരദേശ മേഖല.

Related Articles

Leave a Reply

Back to top button