India

കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം; ഒരു മരണം, വിദ്യാർഥികൾ ഉൾപ്പെടെ മുപ്പത് പേർക്ക് പരിക്ക്

Please complete the required fields.




ബംഗളൂരു: ദാവന്‍ഗരയില്‍ കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. 30 പേർക്ക് പരിക്കേറ്റു. ഹൊന്നാലി താലൂക്കിലെ കുണ്ടൂർ ഗ്രാമവാസിയായ ദർശൻ (21) ആണ് മരിച്ചത്. പരിക്കേറ്റവരിൽ ഏഴ് പേരുടെ നില ഗുരുതരമാണ്. ഇവര്‍ ബസവപട്ടണയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.

ദാവൻഗരെയിൽ നിന്ന് ബസവപട്ടണയിലേക്ക് പോകുകയായിരുന്ന ബസിന് ആക്‌സിലിൽ ഉണ്ടായ മെക്കാനിക്കൽ തകരാറിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം.

പരിക്കേറ്റവരിൽ ഭൂരിഭാഗവും വിദ്യാര്‍ഥികളും സ്ത്രീകളുമാണ്. നാട്ടുകാരും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ബസവപട്ടണ സർക്കാർ ആശുപത്രിയിലും ദാവന്‍ഗര ജില്ലാ ആശുപത്രിയിലും എത്തിച്ചു.

Related Articles

Back to top button