
പാലക്കാട്: പാലക്കാട് പതിനാലുകാരനെ കാണാതായെന്ന് പരാതി. മങ്കര സ്വദേശി വിശ്വജിത്തിനെയാണ് കാണാതായത്. ഇന്ന് പുലർച്ചെ 1.30മുതലാണ് കുട്ടിയെ കാണാതായത്. ഈ സമയത്ത് വീട്ടിൽ നിന്നും ഇറങ്ങിയ കുട്ടി ഇതു വരെ തിരിച്ചെത്തിയില്ലെന്നാണ് വീട്ടുകാർ പറയുന്നത്.
ഒലവക്കോട് ഭാഗത്തേക്ക് കുട്ടി പോയ വിവരങ്ങൾ പൊലീസിന് ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. പരാതിയെ തുടർന്ന് മങ്കര പൊലീസ് അന്വേഷണമാരംഭിച്ചു.





