India

ഗർഭിണിയായ ഭാര്യയുമായി ആശുപത്രിയിലേക്ക്, ഗവർണർക്കായി വഴിതടഞ്ഞ് പൊലീസ്; സഹിക്കെട്ട് നടുറോഡിൽ കുത്തിയിരുന്ന് യുവാവിന്റെ പ്രതിഷേധം

Please complete the required fields.




ബം​ഗളൂരു: ​ ഗവർണറുടെ വാഹനവ്യൂഹത്തിന് കടന്നുപോകാൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതിനെ തുടർന്ന് ഗർഭിണിയായ ഭാര്യയുമായി ആശുപത്രിയിലേക്ക് പോയ യുവാവ് റോഡിൽ കുടുങ്ങി. അരമണിക്കൂറോളം കനത്ത ഗതാഗതക്കുരുക്കിൽപ്പെട്ടതിനെ തുടർന്ന് യുവാവ് നടുറോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

ബം​ഗളൂരുവിലെ ഓൾഡ് എയർപോർട്ട് റോഡിലാണ് സംഭവം. ഞായറാഴ്ച ഉച്ചതിരിഞ്ഞ് കർണാടക ​ഗവർണർ താവർചന്ദ് ​ഗെലോട്ടിന്റെ വാഹനവ്യൂഹം കടന്നുപോകുന്നതിനായി 30 മിനിറ്റോളം ഈ റൂട്ടിൽ പൊലീസ് വാഹനം തടയുകയായിരുന്നു. ഈ സമയത്താണ് ​ഗർഭിണിയായ ഭാര്യയുമായി യുവാവ് ഇതുവഴിയെത്തിയത്.അടിയന്തിരമായി ആശുപത്രിയിലേക്ക് പോകേണ്ട സാഹചര്യമാണെന്ന് പറഞ്ഞിട്ട് പോലും വാഹനം കടത്തിവിടാൻ പൊലീസ് തയ്യാറായില്ല. എച്ച്എഎൽ എയർപോർട്ടിൽ നിന്ന് ​ഗവർണർ പുറപ്പെടുന്നതിന് മുൻപ് തന്നെ വാഹനങ്ങൾ തടഞ്ഞിരുന്നു.

ഇതാണ് യുവാവിനെ ചൊടിപ്പിച്ചത്. ​ഗതാ​ഗത നിയന്ത്രണത്തിൽ സഹിക്കെട്ട യുവാവ് ഐഎസ്ആർഒ ജംങ്ഷനിലെ സീബ്രാ ക്രോസിലിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.തുടർന്ന് ട്രാഫിക് പൊലീസ് കൺട്രോൾ റൂമിൽ വിവരമറിയിക്കുകയും പൊലീസ് സ്ഥലത്തെത്തുകയും ചെയ്തു. ഏറെ സമയം പൊലീസുമായി തർക്കിച്ചെങ്കിലും ​അവസാനം ​ഗവർണർക്ക് കടന്നുപോകാനായി യുവാവ് വഴിമാറുകയായിരുന്നു.

Related Articles

Back to top button