പ്ലസ് വണ്‍ മൂന്നാം അലോട്മെന്റ് പ്രസിദ്ധീകരിച്ചു; പ്രവേശനം 22 മുതല്‍; ക്ലാസുകള്‍ 25 ന് ആരംഭിക്കും

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള മൂന്നാമത്തെ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ഇന്ന് രാവിലെ ആറോടെയാണ് ഹയര്‍ സെക്കണ്ടറിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചത്. അലോട്ട്മെന്റ് hscap.kerala.gov.in വബ്സൈറ്റ് വഴി അറിയാം. മൂന്നാമത്തെ ആലോട്മെന്റില്‍ കൂടുതല്‍ മെറിറ്റ് സീറ്റുകള്‍ ഉണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്ലസ് വണ്ണിന് അനുവദിച്ച വിവിധ സംവരണ സീറ്റുകളിലെ ഒഴിവുള്ളവ കൂടി ചേര്‍ത്താണ് മൂന്നാമത്തെ അലോട്മെന്റ് പ്രസിദ്ധീകരിക്കുന്നത്. കഴിഞ്ഞ രണ്ട് അലോട്ട്മെന്റുകള്‍ക്ക് ശേഷം പട്ടിക വിഭാഗം ഒഴികെയുള്ള സംവരണ ക്വാട്ടകളിലെ ഒഴിഞ്ഞ് കിടക്കുന്ന സീറ്റുകളും ജനറല്‍ സീറ്റായി പരിഗണിച്ചിട്ടുണ്ട്.
ഇന്നത്തെ അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം നാളെ ആരംഭിക്കും. 22, 23, 24 തീയതികളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നേടാം. 25നാണ് ഈ വര്‍ഷത്തെ പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുക. ഇതിന് ശേഷം ബാക്കിയുള്ള സീറ്റുകളിലേക്ക് സപ്ലിമെന്ററി അലോട്ട്മെന്റ് നടക്കും.





