
കോഴിക്കോട് : സമൂഹത്തിന്റെ പലമേഖലകളിലുള്ളവരുടെ ഒത്തുചേരലായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ കോഴിക്കോട്ട് സംഘടിപ്പിച്ച ഇഫ്താർ വിരുന്ന്. വിവിധ സമുദായസംഘടനാ നേതാക്കൾ, സന്ന്യാസിമാർ, മതപണ്ഡിതർ, പുരോഹിതൻമാർ, സാംസ്കാരികപ്രവർത്തകർ, എഴുത്തുകാർ, രാഷ്ട്രീയനേതാക്കൾ തുടങ്ങി എല്ലാരംഗങ്ങളിൽനിന്നുമുള്ളവർ എത്തിയിരുന്നു.
സന്ന്യാസജീവിതത്തിന്റെ രജതജൂബിലി ആഘോഷിക്കുന്ന ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയെ മുസ്ലിംലീഗ് സംസ്ഥാനപ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ആദരിച്ചു. ഗീവർഗീസ് മാർ പക്കോമിയോസ് മെത്രാപ്പൊലീത്ത, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ഉമർ ഫൈസി മുക്കം, കെ.എൻ.എം. സംസ്ഥാനപ്രസിഡന്റ് ടി.പി. അബ്ദുള്ളക്കോയ മദനി, ഡോ. ഹുസൈൻ മടവൂർ, സി.പി. ഉമർ സുല്ലമി, പി.എൻ. അബ്ദുല്ലത്തീഫ് മദനി, സഫീർ സഖാഫി, ഡോ. റോഷൻ നൂറാനി, മുസ്ലിംലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, എം.എൽ.എ.മാരായ ഡോ. എം.കെ. മുനീർ, എ.പി. അനിൽകുമാർ, ആബിദ് ഹുസൈൻ തങ്ങൾ, കെ.കെ. രമ, ടി.വി. ഇബ്രാഹിം, മാതൃഭൂമി ജോയിന്റ് മാനേജിങ് എഡിറ്റർ പി.വി. നിധീഷ്, ഡോ. പി.എ. ഫസൽ ഗഫൂർ, പി.എം.എ. സലാം, കെ.എം. ഷാജി, കല്പറ്റ നാരായണൻ, ജോയ് മാത്യു, വി.എം. വിനു, യു.കെ. കുമാരൻ, ഡോ. കെ. മൊയ്തു, കെ. ജയന്ത്, കെ. പ്രവീൺകുമാർ, എൻ. സുബ്രഹ്മണ്യൻ, ടി.ടി. ഇസ്മായിൽ, എം.എ. റസാഖ് തുടങ്ങിയവർ പങ്കെടുത്തു.





