World

കാണാതായ 14കാരിയുടെ മൃതദേഹം കാറിൽ; അവയവങ്ങൾ മുറിച്ചുമാറ്റിയ നിലയിൽ, ഗായകൻ ഡേവിഡ് അറസ്റ്റിൽ

Please complete the required fields.




ലൊസാഞ്ചലസ്: കൊലപാതകക്കേസിൽ പ്രശസ്ത ഗായകൻ ഡേവിഡ് ആന്റണി ബർക്ക് (D4vd) അറസ്റ്റിൽ. ‘റൊമാന്റിക് സൂയിസൈഡ്’ എന്ന റാപ് ഗാനത്തിലൂടെ ശ്രദ്ധേയനായ ഡേവിഡിന്റെ കാറിൽ 14 വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.
സെപ്റ്റംബർ എട്ടിനാണ് ഡേവിഡിന്റെ ടെസ്‌ല കാറിൽ 14 വയസ്സുകാരി സെലസ്റ്റെ റിവാസിന്റെ മൃതദേഹം കണ്ടെത്തിയത്. സെലസ്റ്റെ റിവാസിന്റെ അവയവങ്ങൾ മുറിച്ചു കഷണങ്ങളാക്കുകയും തല വെട്ടിമാറ്റുകയും ചെയ്ത നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്.

പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി ആറ് മാസത്തിന് ശേഷമാണ് ഡേവിഡിനെ അറസ്റ്റ് ചെയ്യുന്നത്. 21-കാരനായ ഗായകനെ അറസ്റ്റ് ചെയ്തെന്നും തിങ്കളാഴ്ച കേസ് ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസിന് കൈമാറുമെന്നും ലോസ് ഏഞ്ചൽസ് പൊലീസ് അറിയിച്ചു. കേസിനെക്കുറിച്ച് ഗായകൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഹോളിവുഡ് ഹിൽസിലെ വാടക പ്രോപ്പർട്ടിക്ക് പുറത്ത് ദിവസങ്ങളോളം നിർത്തിയിട്ടിരുന്ന ടെസ്‌ലയിൽ നിന്നുള്ള ദുർഗന്ധത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ക്രൂര കൊലപാതകം പുറത്തറിഞ്ഞത്. സെലസ്റ്റെ റിവാസിനെ കാണാതായി ഒരു വർഷത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തുന്നത്. 2024 ഏപ്രിലിൽ കലിഫോർണിയയിലെ ലേക്ക് എൽസിനോറിലെ വീട്ടിൽ വച്ചാണ് പെൺകുട്ടിയെ കണാതായത്.

Related Articles

Back to top button