Kozhikode

കൈരളി അഗ്രിക്കൾച്ചറൽ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി അംഗത്വവിതരണം ഉദ്ഘാടനം ചെയ്തു

Please complete the required fields.




കോടഞ്ചേരി : കൈരളി അഗ്രിക്കൾച്ചറൽ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കാർബൺ ക്രെഡിറ്റ് പ്രോജക്ടിലേക്ക് അംഗത്വവിതരണം തുടങ്ങി. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ഷിനോയി ജോസഫ് പുല്ലോപ്പിള്ളിക്ക് അംഗത്വം നൽകി ഉദ്ഘാടനം ചെയ്തു.

കാർബൺ ബഹിർഗമനം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ സ്ഥാപിതമായതാണ് സൊസൈറ്റി. 20 സെന്റ് ഭൂമി സ്വന്തമായുള്ളവർക്ക് സൊസൈറ്റിയിൽ അംഗമായി ചേരാം. കൃഷിവ്യാപനം, ജൈവകൃഷി, എന്നിവയ്ക്ക് സൊസൈറ്റി പ്രോത്സാഹനം നൽകും. ചടങ്ങിൽ കോടഞ്ചേരി പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ വനജാ വിജയൻ, മെമ്പർമാരായ ലിസി ചാക്കോ, ഏലിയാമ്മ കണ്ടത്തിൽ, വാസുദേവൻ ഞാറ്റുകാലായിൽ, കൈരളി അഗ്രിക്കൾച്ചറൽ സൊസൈറ്റി കോഡിനേറ്റർ സുകുമാരൻ പേരാമ്പ്ര, ബ്രാഞ്ച് ഹെഡ് രാംദാസ്, ജോസ് കുന്നേൽ, രാജേഷ് പാലക്കലോടി തുടങ്ങിയവർ സംസാരിച്ചു.

Related Articles

Back to top button