Kozhikode

കോഴിക്കോട് കൊയിലാണ്ടിയിൽ ട്രെയിനിൽ നിന്നു വീണ പയ്യോളി സ്വദേശി മരിച്ചു

Please complete the required fields.




കോഴിക്കോട്: കൊയിലാണ്ടിയിൽ ട്രെയിനിൽ നിന്നു വീണു പരിക്കേറ്റ പയ്യോളി സ്വദേശി മരിച്ചു. അരങ്ങാടത്ത് പട്ടേരി റയീസ് (33) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടോടെയായിരുന്നു അപകടം.

12686 മംഗലാപുരം-ചെന്നൈ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസിൽ നിന്നാണ് കൊയിലാണ്ടിക്ക് സമീപം വീണത്. തുടർന്ന് ഇദ്ദേഹത്തെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

Related Articles

Back to top button