കട്ടിപ്പാറ : കട്ടിപ്പാറ ഗ്രാമപ്പഞ്ചായത്തിലെ താഴ്വാരം കേളൻമൂലഭാഗത്ത് കൃഷിയിടത്തിൽ കൃഷി നശിപ്പിച്ചുകൊണ്ടിരുന്ന കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. ഞായറാഴ്ച രാത്രിയാണ് വനംവകുപ്പ് എംപാനൽ ഷൂട്ടർ ചന്തുക്കുട്ടി വേണാടി അറുപതുകിലോയോളം തൂക്കം വരുന്ന കാട്ടുപന്നിയെ വെടിവെച്ചുവീഴ്ത്തിയത്.
കട്ടിപ്പാറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ജയിംസിന്റെ നിർദേശപ്രകാരം ഗ്രാമപ്പഞ്ചായത്തംഗം ജിൻസി തോമസ്, സംയുക്ത കർഷകക്കൂട്ടായ്മ ചെയർന്മാൻ കെ.വി. സെബാസ്റ്റ്യൻ എന്നിവരുടെ സാന്നിധ്യത്തിൽ കാട്ടുപന്നിയുടെ ജഡം പിന്നീട് മറവുചെയ്തു.