
കോഴിക്കോട് : മറുനാട്ടൽ നിന്ന് ലഹരി വസ്തുക്കൾ കേരളത്തിലേക്ക് ഒഴുകുന്നു. കഞ്ചാവ് കൈവശം വെച്ച നാല് അതിഥി തൊഴിലാളികൾ പാറക്കടവിൽ അറസ്റ്റിൽ. പാറക്കടവ് എ വൺ ടുവീലർ വർഷോപ്പിന് സമീപത്തെ കെട്ടിടത്തിൽ താമസിക്കുന്ന അതിഥി തൊഴിലാളികളിൽ നിന്നാണ് 650 ഗ്രാം കഞ്ചാവ് പിടി കൂടിയത്.
എസ് ഐ വിഷ്ണുവും സംഘവുമാണ് പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവന്നത്. ബംഗാൾ നോർത്ത് ഫർഗാന സ്വദേശികളായ റഹിം സെയിക്ക്, അലാവുദ്ധീൻ സെയിക്ക് ,തഹറത്ത് ഹൽദാർ, ജെയിറുൽ മില്ല എന്നിവരാണ് അറസ്റ്റിലായത്.





