
കോഴിക്കോട് : കനത്ത മഴ തുടരുന്നതിനിടയിൽ നാദാപുരം വളയത്ത് മൂന്ന് വയസ്സുകാരൻ തോട്ടിൽവീണ് മരിച്ചു . ചെറുമോത്തെ ആവലത്ത് സജീറിന്റെ മൂന്ന് വയസ്സുള്ള ആൺകുട്ടിയാണ് മുങ്ങി മരിച്ചത് .
വീട്ടിൽ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് സമീപത്തെ തോട്ടിൽ നിന്ന് കുട്ടിയെ കണ്ടെത്തിയത് . ഉടൻ തന്നെ വളയം ഗവ . ഫാമിലി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിച്ചൻ കഴിഞ്ഞില്ല.





