അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ് ആയി പ്രമോഷൻ ലഭിച്ച ഷൗക്കത്തലി. കെ യ്ക്ക് എ എസ് എം എസ് എ ഉജ്ജ്വലമായ യാത്രയയപ്പ് നൽകി

താമരശ്ശേരി : താമരശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ പേഴ്സണൽ അസിസ്റ്റൻറ് ഷൗക്കത്തലി കെ യെ എയ്ഡഡ് സ്കൂൾ മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ താമരശ്ശേരി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉജ്ജ്വലമായ യാത്രയപ്പ് നൽകി. താമരശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വളരെ നല്ല രീതിയിൽ സേവനം നൽകിയ പ്രിയപ്പെട്ട ഷൗക്കത്തലി സാറിന് ബഹു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ മുയ്നുദ്ദീൻ സാറിൻ്റെ സാന്നിധ്യത്തിൽ മൊമെന്റോയും പൊന്നാടയും അണിയിച്ച് യാത്രയയപ്പ് വർണ്ണശബളമാക്കി.
അദ്ദേഹത്തിൻ്റെ താമരശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ മികച്ച സേവനങ്ങൾ പരിപാടിയിൽ പങ്കെടുത്ത എല്ലാവരും ഒന്നടങ്കം പ്രശംസിച്ചു. ജില്ലാ പ്രസിഡണ്ട് ഷൈജു അബ്രഹാമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എ എസ് എം എസ് എ സംസ്ഥാന വൈസ് പ്രസിഡണ്ട് പൊന്നുമണി. കെ കെ, ജില്ലാ നേതാക്കളായ നസീം ചേന്ദമംഗലൂർ, നഫീസ മുക്കം, പ്രവീൺ ദേവസ്യ, ബിജു കൂടത്തായി, ഇക്ബാൽ എം ജെ എച്ച് എസ് എസ് എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. സുബൈർ പി ടി എം കൊടിയത്തൂർ സ്വാഗതവും ജില്ലാ സെക്രട്ടറി റജുൽ ചാത്തമംഗലം നന്ദിയും രേഖപ്പെടുത്തി.





