
കോഴിക്കോട്: ഫറോക്കിന് സമീപം ചെറുവണ്ണൂരിൽ കടയുടെ മേൽക്കൂര തകർന്ന് വീണു. വളർത്ത് മൃഗങ്ങളേയും പക്ഷികളേയും വിൽപന നടത്തുന്ന കടയിലാണ് അപകടം.
സ്ഥാപനത്തിലെ ജീവനക്കാരന് പരിക്കേറ്റു. മേൽക്കൂര കൂടുകൾക്കുമേൽ പതിച്ച് നിരവധി പക്ഷികളും ചത്തു. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം.





