World

ആഗ്രഹിച്ചതെല്ലാം നേടി, ഇതുപോലെ വിടവാങ്ങുന്നത് സ്വപ്‌നം കണ്ടിരുന്നു-ഡി മരിയ

Please complete the required fields.




ആഗ്രഹിച്ച പോലെ അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന് പടിയിറങ്ങാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് അര്‍ജന്റൈന്‍ താരം എയ്്ഞ്ചല്‍ ഡി മരിയ. കോപ്പ അമേരിക്ക ഫൈനലില്‍ കൊളംബിയയെ തകര്‍ത്ത് അര്‍ജന്റീന 16-ാം കിരീടം നേടിയപ്പോള്‍, അത് 11-ാം നമ്പറുകാരന്റെ പടിയിറങ്ങല്‍ കൂടിയായിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് അര്‍ജന്റീനയുടെ ജയം.
കോപ്പ കഴിയുന്നതോടെ അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന് വിരമിക്കുമെന്ന് ഡി മരിയ നേരത്തേ അറിയിച്ചതാണ്. ‘ഇത് ഞാന്‍ സ്വപ്‌നം കണ്ടിരുന്നു. അതുകൊണ്ടാണ് ഇത് അവസാന കോപ്പ അമേരിക്കയാണെന്ന് പറഞ്ഞിരുന്നത്. അത് ഇവിടെ അവസാനിച്ചു’-മരിയ പറഞ്ഞു. ഫൈനലിലെത്തുന്നതും കപ്പ് നേടുന്നതും ഇതുപോലെ വിരമിക്കാന്‍ കഴിയുന്നതും സ്വപ്‌നം കണ്ടിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

ഫൈനലിലെ എക്‌സ്ട്രാ സമയത്തിന്റെ അവസാനത്തില്‍ മരിയക്ക് ഒരു യാത്രയയപ്പ് നല്‍കാനായി മുഖ്യപരിശീലകന്‍ ലയണല്‍ സ്‌കലോണി അദ്ദേഹത്തെ പിന്‍വലിച്ചിരുന്നു. ഈ തലമുറ തനിക്ക് എല്ലാം നേടിത്തന്നു. ഞാന്‍ അത്രമേല്‍ ആഗ്രഹിച്ചതെല്ലാം അവര്‍ സാധ്യമക്കിത്തന്നു. ഇന്ന് ഞാന്‍ ഇത് അവസാനിപ്പിക്കുന്നു. ഇതിനെക്കാല്‍ നല്ല സമയമില്ലെന്ന് മരിയ വ്യക്തമാക്കി.

Related Articles

Back to top button