Kannur

ദൈവത്തിൻ്റെ കരങ്ങളുമായി അവർ; പെരിങ്ങത്തൂരിൽ കുളത്തിൽ മുങ്ങിത്താണ കുട്ടികളെ രക്ഷിച്ച് ഹൈ​സ്കൂ​ൾ വിദ്യാർത്ഥികൾ

Please complete the required fields.




പാ​നൂ​ർ ; കി​ട​ഞ്ഞി​യി​ൽ കു​ള​ത്തി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ മു​ങ്ങി​ത്താ​ഴ്ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ര​ക്ഷ​ക​രാ​യി ര​ണ്ട് ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​.കി​ട​ഞ്ഞി​യി​ലെ ചീ​രോ​ത്ത് ഹ​നീ​ഫ​യു​ടെ മ​ക​ൻ അ​ഹ്‌​ന​ഫി​നെ​യും കൂ​വ്വ​യി​ൽ സ​മീ​റി​ന്റെ മ​ക​ൻ മു​ഹ​മ്മ​ദ് സ​യാ​നെ​യു​മാ​ണ് ക​രി​യാ​ട് ന​മ്പ്യാ​ർ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ കി​ട​ഞ്ഞി​യി​ലെ ചെ​റു​വ​ണ്ടി​യി​ൽ ഹ​രീ​ഷി​ന്റെ മ​ക​ൻ ഹൃ​ദു​ന​ന്ദും പ​ന്ത​ക്ക​ൽ താ​ഴെ കു​നി​യി​ൽ മ​ഹി​ജ​യു​ടെ മ​ക​ൻ ശ്രീ​ഹ​രി​യും ചേ​ർ​ന്ന് അ​സാ​മാ​ന്യ ധൈ​ര്യ​ത്തി​ൽ ര​ക്ഷി​ച്ച​ത്.
എ​ൻ.​എ.​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി അ​ഹ്‌​ന​ഫും കി​ട​ഞ്ഞി യു.​പി സ്കൂ​ളി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി സ​യാ​നും ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച അ​വ​ധി ദി​ന​ത്തി​ൽ കു​ള​ത്തി​ൽ കു​ളി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു.

കുളത്തിന്റെ പരിസരത്തു കളിച്ചു കൊണ്ടിരുന്ന ഹൃദു നന്ദും, ശ്രീഹരിയും ശബ്ദം കേട്ട് ഓടിയെത്തി. മറ്റൊന്നും ചിന്തിക്കാതെ കുളത്തിൽ ചാടി മുങ്ങി താഴുകയായിരുന്ന അഹ്നഫിനെയുംസയാനെയും ഇരുവരും ചേർന്ന് കരക്കെത്തിക്കുകയായിരുന്നു.
തങ്ങൾ ചെയ്ത ധീര പ്രവൃത്തിയെ കുറിച്ച് ഇരുവരും ആരോടും പറഞ്ഞില്ലെങ്കിലും, പിന്നീടാണ് നാടറിഞ്ഞത്. കിടഞ്ഞി മഹല്ല് കമ്മിറ്റി ഒരുക്കിയ ആദരിക്കൽ ചടങ്ങിൽ ഹൃദു നന്ദിനെയും, ശ്രീഹരിയെയും അനുമോദിച്ചു.സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടർ കെ. സൈനുൽ ആബിദീൻ ഇരുവർക്കും അയ്യായിരം രൂപ കേഷ് അവാർഡ് പ്രത്യേകമായി നൽകി. കൂടെ പ്രായപൂർത്തിയായാൽ ഒരു വിനോദയാത്രയും വാഗ്ദാനം ചെയ്തു.

ഉദ്ഘാടന ചടങ്ങിനത്തിയപ്പോഴാണ് സൈനുൽ ആബിദീൻ വിദ്യാർത്ഥികൾ ചെയ്ത ധീരപ്രവൃത്തിയെ കുറിച്ച് അറിയുന്നത്. തങ്ങളുടെ ജീവൻ പോലും വകവെയ്ക്കാതെ വിദ്യാർത്ഥികളെ രക്ഷിച്ച ഇരുവരെയും സൈനുൽ ആബിദ് ചേർത്ത് പിടിക്കുകയായിരുന്നു.

Related Articles

Back to top button