
താമരശ്ശേരി: കട്ടിപ്പാറ ചമൽ പൂവൻമലയിൽ താമരശ്ശേരി എക്സൈസ് റേഞ്ച് സംഘം നടത്തിയ പരിശോധനയ്ക്കിടെ നീർച്ചാലിന്റെ കരയിൽ സൂക്ഷിച്ച നിലയിൽ അഞ്ഞൂറുലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു.
പ്രിവന്റീവ് ഓഫീസർ പി. പ്രിയരഞ്ജന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ വസന്തൻ, സി.ഇ.ഒ. വി. വിവേക്, ഡ്രൈവർ കൃഷ്ണൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്





