Kannur

കണ്ണൂരിൽ ചന്ദനമോഷണം: സ്കൂട്ടിയിൽ കടത്താൻ ശ്രമിക്കുന്നതിനിടെ രണ്ടുപേർ പിടിയിൽ

Please complete the required fields.




കണ്ണൂർ :ചന്ദനം സ്കൂട്ടിയിൽ കടത്താൻ ശ്രമിക്കുന്നതിനിടെ രണ്ടുപേർ പിടിയിലായി.13 കിലോഗ്രാം ചന്ദനമുട്ടികൾ 6.5 കിലോഗ്രാം ചെത്ത് പൂളുകൾ എന്നിവ സ്കൂട്ടിയിൽ കടത്താൻ ശ്രമിക്കുന്നതിനിടെ പാവന്നൂർ കടവ് ഭാഗത്തു നിന്നും എക്സൈസ് ഇവരെ പിടികൂടുകയായിരുന്നു .
പാവന്നൂർ കടവ് സ്വദേശികളായ എം.പി. അബൂബക്കർ, അബ്ദുൾ നാസർ സി.കെ എന്നിവരെയാണ് പിടികൂടിയത്.

തളിപ്പറമ്പ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ സനൂപ്കൃഷ്ണൻ പി.വി യുടെ നിർദ്ദേശത്തിൽ ശ്രീകണ്ഠപുരം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ.കെ ബാലൻ , സ്പെഷ്യൽ ഡ്യൂട്ടി ബീറ്റ് ഫോറസ്റ്റ് ഓഫീസർ രാജീവൻ പി.പി ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ഫാത്തിമ കെ., ജംഷാദ് എ.സി, സുജിത്ത് രാഘവൻ, വാച്ചർന്മാരായ അജീഷ് സി കെ , രജീഷ് ആർ. കെ. അഖിൽ ബിനോയ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.

Related Articles

Back to top button