Palakkad

പാലക്കാട്‌ യൂത്ത് കോൺഗ്രസിൽ കൂട്ട നടപടി, 8 മണ്ഡലം കമ്മറ്റികൾ പിരിച്ചു വിട്ടു

Please complete the required fields.




ഒറ്റപ്പാലം: പാലക്കാട്‌ യൂത്ത് കോൺഗ്രസിൽ കൂട്ട നടപടി. 8 മണ്ഡലം കമ്മറ്റികൾ പിരിച്ചു വിട്ടു. ജില്ലാ സമ്മേളനവുമായി സഹകരിക്കാത്തതിൽ ആണ് നടപടി.

വെള്ളിനേഴി, ഷൊർണ്ണൂർ, പറളി, പാലക്കാട് സൗത്ത്, മേലാർക്കോട്, വടവന്നൂർ, അയിലൂർ മണ്ഡലം കമ്മറ്റികളാണ് പിരിച്ച് വിട്ടത്. സംസ്ഥാന ജനറൽ സെക്രട്ടറി എം.ധനേഷ് ലാലാണ് നടപടി എടുത്തത്.

അതേസമയം ജില്ലയിലെ നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നടത്തിയിട്ടുള്ളത്. . ജില്ലാ സമ്മേളനങ്ങള്‍ ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് നടന്നതെന്നും സമ്മേളനത്തിന്റെ ഭാഗമായി നടന്ന വനിത സംഗമം , ഫുട്ബോൾ ടൂർണമെന്റ് ഉൾപ്പെടെ ഉള്ള മുഴുവൻ പരിപാടികളും പരാജയമായിരുന്നുവെന്നും സംസ്ഥാന സെക്രട്ടറി ശില്‍പ എന്‍എസ് വിശദമാക്കുന്നു.

Related Articles

Leave a Reply

Back to top button