India

മകള്‍ക്കൊപ്പം മുറിയില്‍ കാമുകന്‍; അച്ഛനും മകനും ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തി

Please complete the required fields.




മുംബൈ: വീട്ടിലെ മുറിയില്‍ മകള്‍ക്കൊപ്പം കാമുകൻ. പ്രകോപിതരായ അച്ഛനും സഹോദരനും ചേര്‍ന്ന് കാമുകനായ പതിനെട്ടുകാരനെ വെട്ടിക്കൊലപ്പെടുത്തി.സംഭവം നടന്നത് മഹാരാഷ്ട്രയിലെ നവി മുംബൈയിലാണ് . കേസുമായി ബന്ധപ്പെട്ട് 24കാരനായ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായാറാഴ്ചയായിരുന്നു ദാരുണമായ സംഭവം.

വീട്ടിലെത്തിയപ്പോള്‍ വാതില്‍ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിലില്‍ മുട്ടിയെങ്കിലും സഹോദരി വാതില്‍ തുറന്നില്ല. സഹോദരൻ വാതിൽ തള്ളി തുറന്നപ്പോള്‍ സഹോദരിക്കൊപ്പം കാമുകനെയും കാണുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.തുടര്‍ന്ന് പിതാവിനെ വിളിച്ചുവരുത്തുകയും ഇരുവരും ചേര്‍ന്ന് പാര കൊണ്ട് മർദ്ദിച്ച ശേഷം അരിവാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.സഹോദരനെ കസ്റ്റഡിയിലെടുത്തതായും ഒളിവില്‍ പോയ പിതാവിനായി അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് പറഞ്ഞു.

പിതാവിനും സഹോദരനുമെതിരെ കൊലപാതകം തുടങ്ങി, വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തിട്ടുണ്ട്. യുവാവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.

Related Articles

Back to top button