India

തീർഥാടകരുമായി പോയ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; ഒമ്പത് പേർക്ക് ദാരുണാന്ത്യം

Please complete the required fields.




ശ്രീനഗർ: കശ്മീരിലെ രജൗരിയിൽ ബസ് അപകടത്തിൽ ഒൻപത് പേർ മരിച്ചു. തീർത്ഥാടകരുമായി പോയ ബസ് റോഡിൽ നിന്ന് തെന്നി കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ബസ് 50 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ 40 പേർക്ക് പരിക്കേറ്റു. ജമ്മു ജില്ലയിലെ ചോക്കി ചോര ബെൽറ്റിലെ തംഗ്ലി മോർ എന്ന സ്ഥലത്താണ് അപകടമുണ്ടായത്. തീർഥാടകരുമായി പോവുകയായിരുന്ന ബസ് റോഡിൽ നിന്ന് തെന്നി മലയിടുക്കിലേക്ക് വീഴുകയായിരുന്നു.

പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചെന്നും പരുക്കേറ്റവരെ ജമ്മുവിലെ അഖ്‌നൂർ ആശുപത്രിയിലേക്കും സർക്കാർ മെഡിക്കൽ കോളജ് (ജിഎംസി) ആശുപത്രിയിലേക്കും മാറ്റിയതായും അധികൃതർ അറിയിച്ചു. ഹരിയാനയിലെ കുരുക്ഷേത്രയിൽനിന്ന് ജമ്മു–കശ്മീരിലെ റിയാസി ജില്ലയിലെ ശിവ് ഖോരിയിലേക്ക് തീർഥാടകരുമായി പോവുകയായിരുന്നു ബസ്.
രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്നും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയാണെന്നും അധികൃതർ പറഞ്ഞു.

Related Articles

Back to top button