Thrissur

തൃശ്ശൂർ ന​ഗരത്തിൽ വൻമരം കടപുഴകി വീണു; ഓട്ടോറിക്ഷകൾ തകർന്നു, ​ഗതാ​ഗതക്കുരുക്ക്

Please complete the required fields.




തൃശ്ശൂര്‍: തൃശ്ശൂർ ന​ഗരത്തിൽ വൻ മരം കടപുഴകി വീണു. അപകടത്തിൽ രണ്ട് പെട്ടി ഓട്ടോറിക്ഷകൾ തകർന്നു. ജില്ലാ ആശുപത്രിക്ക് സമീപം വെള്ളിയാഴ്ച രാവിലെയാണ് അപകടം.റോഡിന് വശത്തായി നിർത്തിയിട്ടിരുന്നു ഓട്ടോറിക്ഷകൾക്ക് മുകളിലേക്കാണ് മരം വീണത്. ഒരു ഓട്ടോ പൂർണമായും മറ്റൊന്ന് ഭാ​ഗികമായി തകർന്നു. വാഹനത്തിനുള്ളിൽ ആളില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.

മരം വീണതോടെ പ്രദേശത്ത് ​ഗതാ​ഗതം പൂർണമായും തടസ്സപ്പെട്ടു. മണ്ണുത്തി മേഖലയില്‍ നിന്നും തൃശ്ശൂര്‍ റൗണ്ടിലേക്ക് എത്തുന്ന റോഡിലാണ് മരം വീണിരിക്കുന്നത്. അ​ഗ്നിരക്ഷാസേനാ അം​ഗങ്ങൾ സ്ഥലത്തെത്തി മരം മുറിച്ചുമാറ്റാനുള്ള നടപടികൾ ആരംഭിച്ചു.

Related Articles

Back to top button