Thrissur

47 ലക്ഷം രൂപയുടെ സൈബര്‍ തട്ടിപ്പ്; കൊയിലാണ്ടി സ്വദേശി അറസ്റ്റില്‍

Please complete the required fields.




തൃശ്ശൂര്‍: വ്യാജ ഷെയര്‍ ട്രേഡിങ് വെബ്‌സൈറ്റ് വഴി ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ ഒരാള്‍ പിടിയില്‍. വെള്ളാങ്ങല്ലൂര്‍ സ്വദേശിയില്‍നിന്ന് സൈബര്‍ തട്ടിപ്പിലൂടെ 47 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലാണ് കോഴിക്കോട് കൊയിലാണ്ടി സ്വദേശി മനാഫ്(34)നെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ്‌ചെയ്തത്.

സ്വന്തം പേരിലുള്ള ബാങ്ക് അക്കൗണ്ട് കമ്മീഷന്‍ വാങ്ങി സുഹൃത്തിന് ഉപയോഗിക്കാന്‍ കൊടുത്തതിനാണ് മനാഫ് അറസ്റ്റിലായത്. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ മനോജ്.കെ. ഗോപിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൊയിലാണ്ടി സ്വദേശിയായ യുവാവിനെ പിടികൂടിയത്.

സബ്ബ് ഇന്‍സ്‌പെക്ടര്‍ സേവ്യര്‍ കെ.എ., സീനിയര്‍ സി.പി.ഒ. പ്രകാശന്‍ കെ.കെ., സീനിയര്‍ സി.പി.ഒ. ഹബീബ് എം.എ., സി.പി.ഒ. ഷിജിന്‍ നാഥ് കെ.ജി. എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ്‌ചെയ്തു.

Related Articles

Back to top button