Malappuram

യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് നിഗമനം

Please complete the required fields.




മലപ്പുറം : മലപ്പുറം ജില്ലയിലെ വഴിക്കടവിൽ ആദിവാസി യുവാവിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുഞ്ചക്കൊല്ലി കോളനിയിലെ സുനിൽ (27) ആണ് മരിച്ചത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

വീടിന് പിന്നിലെ ചായ്പ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. വഴിക്കടവ് പൊലീസെത്തി ഇൻക്വസ്റ്റ് നടത്തി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി.

ഭാര‍്യ:ശാന്തി. പിതാവ്: സുന്ദരൻ, മാതാവ്:ശാന്ത. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് കേസെടുത്തു.

Related Articles

Back to top button