Kollam

തോൽവി ഭയന്ന് ആത്മഹത്യ ചെയ്ത വിദ്യാർഥിക്ക്​ മികച്ച വിജയം

Please complete the required fields.




കൊല്ലം: പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ തോ​ൽ​ക്കു​മെ​ന്ന ഭ​യ​ത്താ​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത വി​ദ്യാ​ർ​ഥി​ക്ക് മി​ക​ച്ച വി​ജ​യം. ശാ​സ്താം​കോ​ട്ട പ​ടി​ഞ്ഞാ​റെ ക​ല്ല​ട ന​ടു​വി​ല​ക്ക​ര ഉ​മാ​നി​ല​യ​ത്തി​ൽ അ​നി​ൽ​കു​മാ​റി​ന്റെ​യും വി​ദ്യ​യു​ടെ​യും മ​ക​ൻ അ​ർ​ജു​നാ​ണ് (18) ക​ഴി​ഞ്ഞ ദി​വ​സം തൂ​ങ്ങി മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച അ​ർ​ജു​ന്‍റെ സം​സ്കാ​രം ക​ഴി​ഞ്ഞ്​ ഏ​താ​നും മ​ണി​ക്കൂ​റി​ന​കം ഫ​ലം പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ വി​ജ​യ​മ​റി​ഞ്ഞ്​ കു​ടും​ബ​ത്തി​ന്‍റെ​യും പ്രി​യ​പ്പെ​ട്ട​വ​രു​ടെ​യും​ നെ​ഞ്ചു​പൊ​ട്ടു​ക​യാ​ണ്.

ഇം​ഗ്ലീ​ഷി​ന്​ സി ​പ്ല​സ്, മ​ല​യാ​ള​ത്തി​ന്​ ബി ​പ്ല​സ്, ഫി​സി​ക്സി​ന്​ സി ​പ്ല​സ്, കെ​മി​സ്ട്രി​ക്ക്​ ബി, ​ബ​യോ​ള​ജി​ക്ക്​ സി ​പ്ല​സ്,മാ​ത്ത​മാ​റ്റി​ക്സി​ന്​ സി ​പ്ല​സ്​ എ​ന്നി​ങ്ങ​നെ​യാ​ണ്​ അ​ർ​ജു​ൻ നേ​ടി​യ​ത്.

Related Articles

Back to top button