India

ബിജെപിക്ക് ഇപ്പോൾ തന്നെ 100 സീറ്റ് ഉറപ്പായി, വിജയം ഉറപ്പിച്ച് അമിത് ഷാ

Please complete the required fields.




ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഇപ്പോൾ തന്നെ 100 സീറ്റ് ഉറപ്പായി തികഞ്ഞ വിജയപ്രതീക്ഷയാണ് ഉള്ളതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേരളത്തിലടക്കം പോളിങ് കഴിഞ്ഞ സ്ഥലങ്ങളിലെ ട്രെൻഡും ബിജെപിക്ക് അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു. അസം, ബംഗാൾ, യുപി, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഡ്, ഉത്തരാഖണ്ഡ് എന്നിവടങ്ങളിൽ വലിയ വിജയം ബിജെപിയും എൻഡിഎയും നേടും. ലോക്സഭാ തെരഞ്ഞെടുപ്പിൽ 400 സീറ്റ് നേടിയാൽ ബിജെപി സംവരണം നിർത്തുമെന്ന് കോൺഗ്രസ് പ്രചരിപ്പിക്കുന്നത്.

കോൺഗ്രസ് തെറ്റായ പ്രചാരണം നിർത്തണം. ബിജെപി സംവരണം നിർത്തുമെന്നത് തെറ്റായ പ്രചാരണമാണ്. വ്യാജ വീഡിയോ അടക്കം പ്രചരിപ്പിക്കുന്നുണ്ട്. ജനങ്ങൾ സത്യം അറിയണം. വ്യാജ വിഡിയോ പ്രചരിപ്പിച്ചും, ബിജെപി പ്രകടന പത്രികയെ വളച്ചൊടിച്ചും പ്രചാരണം നടത്തുകയാണ് കോൺഗ്രസെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാഹുൽ ​ഗാന്ധിയാണ് വ്യാജ വിഡിയോ പ്രചാരണത്തിന് പിന്നിലെന്ന് അമിത് ഷാ ആരോപിച്ചു.

പ്രജ്ജ്വലുമായി ബന്ധപ്പെട്ട വിഡിയോ വിവാദം ദൗർഭാഗ്യകരമായ സംഭവമാണ്. ബിജെപി ഭാരതത്തിലെ സ്ത്രീകൾക്കൊപ്പമാണ്. നരേന്ദ്ര മോദി സർക്കാർ സ്ത്രീകൾക്കെതിരെ പ്രവർത്തനങ്ങളെ അനുകൂലിക്കില്ല. സംഭവത്തിൽ ശക്തമായ നടപടിയുണ്ടാകുമെന്നും അതിൽ ഒരു സംശയവുമില്ലെന്നും അമിത് ഷാ പറഞ്ഞു.

Related Articles

Back to top button