Malappuram

കാറുകൾ കൂട്ടിയിടിച്ച് അപകടം, ഒരു മരണം, നാല് പേര്‍ക്ക് പരിക്ക്

Please complete the required fields.




മലപ്പുറം: ചങ്ങരംകുളത്ത് കാറുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.നാല് പേർക്ക് പരിക്കേറ്റു. ചങ്ങരംകുളം ടൗൺ ഭാഗത്തേക്ക്‌ വന്ന കാറും എതിർ ദിശയിൽ വന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആനക്കര സ്വദേശി ശ്രീരാഗ് (23)ആണ് മരിച്ചത്. പരിക്കേറ്റ മറ്റ് നാലുപേരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

അതെസമയം, മലപ്പുറം തലപ്പാറയിൽ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് 15 പേർക്ക് പരിക്കേറ്റു. ദേശീയപാതാ നിർമ്മാണ പ്രവർത്തനം നടക്കുന്ന ഭാഗത്ത് പത്തടിയോളം താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. കോഴിക്കോട് നിന്നും തൃശ്ശൂരിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്.

Related Articles

Back to top button