
കോഴിക്കോട് : മഞ്ഞപിത്തം ബാധിച്ച് ചികിത്സയിലായിരുന്ന ചെക്യാട് പഞ്ചായത്തിൽ യുവാവ് മരിച്ചു. ചെക്യാട് കായലോട്ട് താഴയിൽ കൊടുവള്ളിൻ്റവിട നിധീഷ് (37) ആണ് മരിച്ചത്.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മൂന്നാം വാർഡിലെ കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന ഷിജിനയാണ് ഭാര്യ.





