
കയ്പമംഗലം: മൂന്നുപീടികയിൽ ആറ് പേർക്ക് തെരുവ് നായുടെ കടിയേറ്റു. മൂന്നുപീടിക സെൻററിന് തെക്കുഭാഗത്ത് നിന്ന് വന്ന നായയാണ് റോഡിലൂടെ നടന്നുപോയവരെ കടിച്ചത്.
വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. വഴിയമ്പലം ഭാഗത്തേക്ക് പോയ നായെ നാട്ടുകാർ പിന്തുടർന്നെങ്കിലും കണ്ടെത്താനായില്ല.





