Thrissur

തൃശ്ശൂർ ആറാട്ടുപുഴ തറയ്ക്കൽ പൂരത്തിനിടെ ആന ഇടഞ്ഞു

Please complete the required fields.




തൃശ്ശൂർ: ആറാട്ടുപുഴ തറയ്ക്കല്‍ പൂരത്തിനിടെ ആന ഇടഞ്ഞു. പൂരം ഉപചാരം ചൊല്ലി പിരിയുന്ന ചടങ്ങിനിടെ രാത്രി 10.30 ഓടെയാണ് സംഭവം. ഊരകം അമ്മത്തിരുവടിയുടെ തിടമ്പേറ്റിയ ഗുരുവായൂര്‍ രവികൃഷ്ണനാണ് ഇടഞ്ഞത്. ഈ ആന പിന്നീട് ആറാട്ടുപുഴ ശാസ്താവിന്റെ തിടമ്പേറ്റിയ പുതുപ്പള്ളി അര്‍ജുനന്‍ എന്ന ആനയെ കുത്തി. ഇതോടെ രണ്ട് ആനകളും കൊമ്പുകോര്‍ക്കുന്ന തരത്തിലേക്കെത്തി കാര്യങ്ങള്‍. ഇതോടെ ആളുകള്‍ വിരണ്ടോടി. സംഭവത്തിൽ ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു

Related Articles

Back to top button