Kozhikode

മഞ്ഞപ്പിത്തം: കൊടുവള്ളിയിൽ പരിശോധന ശക്തമാക്കി

Please complete the required fields.




കൊടുവള്ളി : കൊടുവള്ളി നഗരസഭയിലെ വിവിധ ഭാഗങ്ങളിൽ മഞ്ഞപ്പിത്തം പടരുന്നതിന്റെ പശ്ചാത്തലത്തിൽ രാത്രി പ്രവർത്തിക്കുന്ന താത്കാലിക കച്ചവടകേന്ദ്രങ്ങളിൽ ചെയർമാൻ വെള്ളറ അബ്ദുവിന്റെ നേതൃത്വത്തിൽ നഗരസഭാ അധികൃതരും, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പരിശോധന നടത്തി.

കൊടുവള്ളി, പെരിയാംതോട്, സൗത്ത് കൊടുവള്ളി, പാലക്കുറ്റി, നെല്ലാങ്കണ്ടി, വാവാട് സെൻറർ, വാവാട് തുടങ്ങിയ കേന്ദ്രങ്ങളിൽ പരിശോധനയും, ബോധവത്കരണവും നടത്തി. സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ യു.കെ. സനൽകുമാർ, പി.എച്ച്.ഐ. പി.എസ്. സുധീർ, നഗരസഭാജീവനക്കാരായ അബ്ദുറസാഖ്, മുഹമ്മദലി, ഫൈസൽ മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.

ഉപ്പിലിട്ടതും മസാലക്കൂട്ടുകൾ ചേർത്തതുമായ ഭക്ഷണവസ്തുക്കൾ ഒരു കാരണവശാലും വിൽക്കരുത്. ഹൈവേകളിൽ പ്രവർത്തിക്കുന്ന കടകളിൽ ഉപയോഗിക്കുന്ന കുടിവെള്ളത്തിന്റെ പരിശോധനാ റിപ്പോർട്ട് നിർബന്ധമാക്കി. കഴിഞ്ഞദിവസം മഞ്ഞപ്പിത്തത്തെത്തുടർന്ന് മരണമുണ്ടായ പോർങ്ങോട്ടൂർ പൊയിലങ്ങാടിയിൽ 22-ന് വെള്ളിയാഴ്ച രാവിലെ 10-ന് മെഡിക്കൽ ക്യാമ്പും ബോധവത്കരണവും നടത്തുമെന്ന് മെഡിക്കൽ ഓഫീസർ ഡോ. റിൻസി ആന്റണി ‌അറിയിച്ചു. പ്രദേശത്തെ കുടിവെള്ള ടാങ്കുകൾ വൃത്തിയാക്കാനും, മുഴുവൻ ജലസ്രോതസ്സുകളിലും ക്ലോറിനേഷൻ നടത്താനും തീരുമാനിച്ചു.

Related Articles

Back to top button