Kozhikode

അനു കൊലക്കേസ്: പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നാളെ; ഇന്ന് തെളിവെടുപ്പ് മഞ്ചേരിയിൽ

Please complete the required fields.




കോഴിക്കോട്: പേരാമ്പ്ര അനു കൊലപാതകക്കേസിൽ പ്രതിയെ സംഭവ സ്ഥലത്തെത്തിച്ചുള്ള തെളിവെടുപ്പ് ഇന്ന് ഉണ്ടാകില്ല. പ്രതി മുജീബ് റഹ്മാനെ ഇന്ന് തെളിവെടുപ്പിനായി പേരാമ്പ്രയിലേക്ക് കൊണ്ടുപോകുമെന്നാണ് ആദ്യം വ്യക്തമാക്കിയിരുന്നതെങ്കിലും ഇത് മാറ്റി വെക്കുകയായിരുന്നു. പകരം ഇന്ന് മഞ്ചേരിയിലെത്തിച്ച് തെളിവെടുക്കും. നാളെയാകും സംഭവം നടന്ന നൊച്ചാട് ആളൊഴിഞ്ഞ തോടിന് സമീപത്തെത്തിച്ചുള്ള തെളിവെടുപ്പ്. പ്രതി മുജീബിന്റെ കസ്റ്റഡി കാലാവധി മറ്റന്നാൾ അവസാനിക്കും.

പ്രതി കൊലപാതക സമയത്ത് ഉപയോഗിച്ച ബൈക്ക് മട്ടന്നൂരിൽ നിന്ന് മോഷ്ടിച്ചതായിരുന്നു. ഇന്നലെ അവിടെയെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. കഴി‍ഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയ പ്രതി മുജീബ് റഹ്മാനെ പേരാമ്പ്ര രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് കോടതി അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. കൊലപാതക സമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങൾ പൊലീസ് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കൊലപാതകത്തിനായി പ്രതി എത്തിയ ബൈക്ക് മോഷ്ടിച്ചതാണെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.

പ്രതിയെ പൊലീസ് സാഹസികമായി പിടികൂടുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. കൊലപാതകം നടത്തിയ പ്രദേശത്ത് നേരത്തെയും പ്രതി എത്തിയതാണ് പോലീസ് കണ്ടെത്തൽ. അറുപതോളം കേസുകളിൽ പ്രതിയാണ് അനുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മുജീബ് റഹ്മാൻ. പിടികൂടാൻ ശ്രമിക്കവെ മുജീബിൻ്റെ ആക്രമണത്തിൽ ഒരു പൊലീസുകാരന് കൈയ്ക്ക് പരിക്കേറ്റിരുന്നു. പ്രതിയുടെ വീട്ടിൽ നിന്ന് മാരകായുധങ്ങളും പൊലീസ് കണ്ടെടുത്തിരുന്നു. സ്വർണാഭരണങ്ങൾ കവരുന്നതിനിടെ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു പേരാമ്പ്ര സ്വദേശി അനുവിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്.

Related Articles

Back to top button