India

അദ്ധ്യാപകൻ പീഡിപ്പിച്ചതായി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി

Please complete the required fields.




ന്യൂഡല്‍ഹി: വൈവ നടക്കുന്നതിനിടെ അദ്ധ്യാപകൻ മെഡിക്കല്‍ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ഡല്‍ഹി സർക്കാർ മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥിനിയാണ് പരാതി നല്‍കിയത്.

പ്രാക്ടിക്കല്‍ വൈവ നടക്കുന്നതിനിടെ അടുത്തേക്ക് കസേര വലിച്ചിട്ടിരുന്ന പ്രൊഫസർ അനാവശ്യമായ ചോദ്യങ്ങള്‍ ചോദിച്ചു. സാധാരണ അദ്ധ്യാപകർ എതിർവശത്തിരുന്നാണ് വിദ്യാർത്ഥികളോട് ചോദ്യങ്ങള്‍ ചോദിക്കുന്നത്. എന്നാല്‍ തൊട്ടടുത്തിരുന്നു ചോദ്യം ചോദിച്ച അദ്ധ്യാപകൻ, ചില രോഗങ്ങളെക്കുറിച്ച്‌ ചോദിച്ച ശേഷം ശരീരത്തില്‍ സ്പർശിക്കുകയും ചെയ്തു. സഹകരിച്ചില്ലെങ്കില്‍ എഴുത്ത് പരീക്ഷയിലെ മാർക്കില്‍ അത് പ്രതിഫലിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

മെഡിക്കല്‍ കോളേജിലെ മറ്റ് വിദ്യാർത്ഥികള്‍ക്കും ഇയാളില്‍ നിന്ന് മോശം പെരുമാറ്റം ഉണ്ടായിട്ടുണ്ടെന്നും ഭയം കാരണം ആരും പരാതിപ്പെടുന്നില്ലെന്നും പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു

Related Articles

Back to top button