Kerala

അവധിക്ക് വീട്ടിലെത്തിയ സൈനികനെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി

Please complete the required fields.




ഇംഫാല്‍: അവധിക്ക് വീട്ടിലെത്തിയ സൈനികനെ മണിപ്പൂരിലെ വീട്ടില്‍ നിന്ന് അജ്ഞാതർ തട്ടിക്കൊണ്ടുപോയെന്ന് പരാതി. ജൂണിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ കൊന്‍സം ഖേദ സിംഗിനെയാണ് ഒരു സംഘം തട്ടിക്കൊണ്ടുപോയത്.
കഴിഞ്ഞ മേയില്‍ കലാപം ആരംഭിച്ച ശേഷം സൈനികനെ തട്ടിക്കൊണ്ടുപോകുന്ന നാലാമത്തെ സംഭവമാണിത്. സെപ്റ്റംബറില്‍ അസം റൈഫിള്‍സിലെ ഉദ്യോഗസ്ഥനെ അക്രമിസംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിരുന്നു.

നവംബറില്‍ ഇംഫാല്‍ വെസ്റ്റ് സ്വദേശിയായ സൈനികന്‍റെ കുടുംബത്തിലെ നാലുപേരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിരുന്നു. കഴിഞ്ഞ മാസം ഇംഫാല്‍ സിറ്റിയില്‍ എഎസ്പിയുടെ വീട് ആക്രമിച്ച്‌ ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയിരുന്നു.സൈനികനെ കണ്ടെത്താൻ പരിശോധന ആരംഭിച്ചെന്ന് അധികൃതർ പറഞ്ഞു. ദേശീയപാതയിലൂടെ സഞ്ചരിക്കുന്ന എല്ലാ വാഹനങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.

Related Articles

Back to top button