Thrissur

ബസില്‍ കയറിയാല്‍ ഗായത്രി ഇത് ചെയ്യാതെ ഇറങ്ങില്ല, പക്ഷേ ഇത്തവണ സിസി ടിവി പൊക്കി

Please complete the required fields.




തൃശൂർ‌ : ബസില്‍ മോഷണം നടത്തുന്ന സംഘത്തില്‍പ്പെട്ട തമിഴ്‌നാട് സ്വദേശി ഗായത്രി എന്ന സുബ്ബമ്മ പൊലീസിന്റെ പിടിയിലായി.തിരുച്ചെന്തൂർ ടെമ്ബിള്‍ സ്വദേശിയെയാണ് കുന്നംകുളം എസ്.എച്ച്‌.ഒ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വേലുർ സ്വദേശി ഹിയാനിയുടെ പണമടങ്ങിയ ബാഗാണ് ഗായത്രി ബസില്‍ വച്ച്‌ മോഷ്ടിച്ചത്.

വേലൂരില്‍ നിന്ന് ബസില്‍ കേച്ചേരിയിലേക്കുള്ള യാത്രക്കിടെയാണ് യുവതിയുടെ 5000 രൂപയും എ.ടി.എം കാർഡും ചികിത്സാ രേഖകളും അടങ്ങുന്ന ബാഗ് മോഷണം പോയത്. സംഭവത്തില്‍ മോഷണം നടത്തിയ യുവതിയുടെ ദൃശ്യങ്ങള്‍ ബസില്‍ ഘടിപ്പിച്ച സി.സി ടിവി ക്യാമറയില്‍ തെളിഞ്ഞിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസവും യുവതി ബസില്‍ കയറി മോഷ്ടിക്കാനുള്ള ശ്രമം നടത്തുന്നതിനിടെയിലാണ് പിടിയിലായത്.കഴിഞ്ഞ നവംബറില്‍ അമ്ബലത്തില്‍ മോഷണം നടത്തിയ കേസില്‍ ജയിലിലായിരുന്ന ഗായത്രി അടുത്തിടെയാണ് പുറത്തിറങ്ങിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Articles

Back to top button