
റാന്നി: റോഡ് പണിക്കിടെ വെട്ടിത്തിരിച്ച ജെസിബി തട്ടി ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം.
വലിയകാവ് കോയിതോട്ടത് ഷിബുവിന്റെ മകൻ പ്രെസ്സ്ലി (21) ആണ് മരിച്ചത്.
ചെട്ടിമുക്ക് – വലിയകാവ് റൂട്ടില്‍ കടപുഴയിലാണ് സംഭവം.റോഡ് പണിക്ക് ഇടയില്‍ ജെസിബിയുടെ ബക്കറ്റ് തട്ടിയാണ് അപകടം.ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെയാണ് സംഭവം.സംഭവത്തില്‍ നാട്ടുകാർ ജെസിബി ഡ്രൈവറെ കയ്യേറ്റം ചെയ്തു.ഇയാള്‍ റാന്നി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.





