Kollam

ഉറക്കം ഉണരാൻ വൈകിയപ്പോള്‍ സംശയം; വീട്ടുകാര്‍ കിടപ്പുമുറിയില്‍ നോക്കിയപ്പോള്‍ യുവാവ് മരിച്ച നിലയില്‍; മൊബൈല്‍ ഫോണ്‍ ചാര്‍ജറില്‍ നിന്ന് ഷോക്കേറ്റതെന്ന് സംശയം; സംഭവം ചവറയില്‍

Please complete the required fields.




ചവറ: മൊബൈല്‍ ഫോണ്‍ ചാർജറില്‍ നിന്ന് ഷോക്കേറ്റ യുവാവ് മരിച്ചു. രാത്രി ഉറങ്ങാൻ കിടന്ന യുവാവിനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.ചവറ സൗത്ത് വടക്കുംഭാഗം അമ്ബലത്തിന്റെ കിഴക്കേതില്‍ മുരളീധരന്റെയും വിലാസിനിയുടെയും മകൻ എം.ശ്രീകണ്ഠൻ (39) ആണു മരിച്ചത്. സംസ്‌കാരം ഇന്ന് 2ന് നടന്നു. പെയിന്റിങ് കോണ്‍ട്രാക്ടറായിരുന്നു.ഹിന്ദു ഐക്യവേദി തെക്കുംഭാഗം പഞ്ചായത്ത് സമിതി വൈസ് പ്രസിഡന്റ് ആയിരുന്നു ശ്രീകണ്ഠൻ. സഹോദരൻ മണികണ്ഠൻ, സന്ധ്യ, സംഗീത. തെക്കുംഭാഗം പൊലീസ് കേസെടുത്തു.

ശ്രീകണ്ഠൻ ഉറക്കം ഉണരാൻ വൈകിയതിനെത്തുടർന്നു വീട്ടുകാർ കിടപ്പുമുറിയില്‍ എത്തി നോക്കിയപ്പോള്‍ കട്ടിലില്‍ നിന്നു വീണു താഴെ കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. മൊബൈല്‍ ഫോണ്‍ ചാർജ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് തെറിച്ചു വീണു മരിച്ചതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.കാലപ്പഴക്കം ചെന്ന ചാർജർ ഇൻസുലേഷൻ ടേപ്പ് ഒട്ടിച്ച നിലയിലായിരുന്നു. ചാർജർ വയറിന്റെ ഒരുഭാഗം കരിഞ്ഞ നിലയിലും ആയിരുന്നു. മൊബൈല്‍ ഫോണിനു തകരാർ ഉണ്ടായിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

Related Articles

Back to top button