Kottayam

അമ്മയുടെ അടുത്തേക്ക് പോകുന്നു’; നാട്ടുകാരെ കൂട്ടി അകത്തുകടക്കണമെന്ന് വാതില്‍ക്കല്‍ കുറിപ്പ്: വീടിനുള്ളില്‍ ജീവനറ്റ് അഞ്ച് പേര്‍

Please complete the required fields.




കോട്ടയം: പാലാ പൂവരണിയില്‍ ഒരു കുടുംബത്തിലെ അ‍ഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൂന്നു കത്തുകള്‍ കണ്ടെത്തി.രണ്ടു കത്തുകള്‍ സഹോദരങ്ങള്‍ക്കും ഒരു കത്ത് വാടകവീടിന്റെ ഉടമസ്ഥനുമായിട്ടാണ് എഴുതിയിട്ടുള്ളത്. കത്തില്‍ മരണകാരണം എന്തെന്ന് വ്യക്തമായിട്ടില്ല.ഇന്നലെ രാവിലെയാണ് ഉരുളികുന്നം ഞണ്ടുപാറ സ്വദേശി കുടിലിപ്പറമ്ബില്‍ ജെയ്‌സണ്‍ തോമസ് (42), ഭാര്യ ഇളങ്ങുളം കളരിയ്ക്കല്‍ കുടുംബാംഗം മെറീന (28) മക്കളായ ജെറാള്‍ഡ് (4),ജെറീന (2), ജെറില്‍ (7 മാസം) എന്നിവരാണ് മരിച്ചത്. ഭാര്യയെ തലയ്ക്കടിച്ചും കുട്ടികളെ ശ്വാസം മുട്ടിച്ചും കൊന്നശേഷം ജെയ്‌സണ്‍ ജീവനൊടുക്കി എന്നാണു പ്രാഥമിക നിഗമനം.

വീടിന്റെ വാതില്‍ക്കല്‍ നിന്നാണ് ആദ്യത്തെ കത്ത് കിട്ടിയത്. സഹോദരനുള്ളതായിരുന്നു ഈ കത്ത്. നാട്ടുകാരെക്കൂടി കൂട്ടി വേണം അകത്തു കയറാൻ എന്നാണ് കത്തില്‍ പറയുന്നത്. വാടകവീട് മാറാൻ സഹായിക്കണം എന്നാവശ്യപ്പെട്ടാണ് ജെയ്‌സണ്‍ തോമസ് സഹോദരനെ വിളിച്ചുവരുത്തിയത്. രാവിലെ ഏഴു മണിയോടെ ജെയ്സൻ മൂത്ത സഹോദരനെ ഫോണ്‍ വിളിക്കുന്നത്. വാടകവീട് മാറണമെന്നും സാധനങ്ങള്‍ മാറ്റാൻ സഹായിക്കണമെന്നും അഭ്യർഥിച്ചുകൊണ്ടായിരുന്നു ഫോണ്‍വിളി.
പിന്നീട് അകത്തുനിന്ന് രണ്ടു കത്തുകള്‍ കൂടി കണ്ടെടുത്തു. ഒന്ന് ഇവർ വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ ഉടമയ്ക്കുള്ളതായിരുന്നു. വീട്ടിലെ സാധന സാമഗ്രികളെല്ലാം സഹോദരങ്ങള്‍ക്ക് കൈമാറണമെന്നാണ് ഈ കത്തില്‍ എഴുതിയിരുന്നത്. അമ്മയുടെ അടുത്തേക്കു പോവുകയാണെന്നും, തന്റെ ഫോണ്‍ മൂത്ത സഹോദരനു നല്‍കണമെന്നും മൂന്നാമത്തെ കത്തിലും എഴുതിയിരുന്നു. മൂന്നു കത്തുകളും ജെയ്സന്റെ കൈപ്പടയില്‍ എഴുതിയതായിരുന്നു.

15 മാസത്തോളമായി പൂവരണി കൊച്ചുകൊട്ടാരം ഭാഗത്ത് വാടകയ്‌ക്ക് താമസിക്കുകയായിരുന്നു ജെയ്സനും കുടുംബവും. ഇവർ ഉരുളികുന്നം സ്വദേശികളാണ്. ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഡ്രൈവറായിരുന്നു ജെയ്സൻ. മരണകാരണത്തെക്കുറിച്ച്‌ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. സാമ്ബത്തിക ബാധ്യതയാകാം മരണകാരണമെന്ന സൂചനയാണ് പൊലീസ്നല്‍കുന്നത്

Related Articles

Back to top button