Kozhikode

കോഴിക്കോട് വളയത്ത് നിർമ്മാണത്തിലിരുന്ന വീട് തകർന്ന് രണ്ട് മരണം, ഒരാളുടെ നില ഗുരുതരം

Please complete the required fields.




കോഴിക്കോട് : വളയത്ത് നിർമ്മാണത്തിലിരുന്ന വീട് തകർന്ന് രണ്ട് മരണം . അപകടത്തിൽപ്പെട്ട രണ്ട് തൊഴിലാളികളാണ് മരിച്ചത് .
ആലിശ്ശേരിക്കണ്ടി വിഷ്ണു (29 ) , കൊടക്കാട് നവജിത്ത് (35 ) എന്നിവരാണ് മരിച്ചത് . ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. വലിയ ശബ്‍ദം കേട്ട് ഓടിവന്ന നാട്ടുകാരാണ് കോൺക്രീറ്റ് സ്ലാബിന് അടിയിൽപ്പെട്ട തൊഴിലാളികളെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചത് .

മൂന്ന് പേർ കൂടി അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുണ്ട് . ഇതിൽ ഒരാളുടെ നില ഗുരുതരമായി തുടരുന്നു. വലിയ ശബ്‍ദം കേട്ട് ഓടിവന്ന നാട്ടുകാരാണ് അപകടത്തിൽപ്പെട്ടവരെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചത് . വളയം വലിയ പറമ്പത്ത് – മാരാം കണ്ടിക്കും സമീപത്താണ് അപകടം.

Related Articles

Back to top button