
കോഴിക്കോട്: വടകര മുയിപ്പൊത്ത് പുഴയിൽ അജ്ഞാത മൃതദേഹം. പൊലീസ് അന്വേഷണം തുടങ്ങി. ചാനിയംകടവ് മുയിപ്പൊത്ത് പൊറാള്ളിൽ കടവത്ത് പുഴയിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്.
പുഴയിൽ വെള്ളം കുറഞ്ഞ ഭാഗത്താണ് മലർന്ന് കിടന്ന നിലയിൽ മൃതദേഹം നാട്ടുകാർ കണ്ടത്. കള്ളി ഷർട്ടും കൈലിമുണ്ടുമാണ് വേഷം.





