Kerala

സുഹൃത്തിനെ കുത്തി പരിക്കേൽപിച്ച പ്രതി പിടിയിൽ

Please complete the required fields.




പന്തീരാങ്കാവ്: സുഹൃത്തിനെ കുത്തി പരിക്കേൽപിച്ച പ്രതി പിടിയിൽ. വ്യാഴാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. പെരുമണ്ണ പൊയിൽതാഴത്ത് കക്കിൽ വാടക വീട്ടിൽ താമസിച്ച പേരെന്തോടി ഷിജുവിനാണ് തലക്ക് കുത്തേറ്റത്. ഇവർ സുഹൃത്തുക്കൾക്കൊപ്പ മാണ് ഇവിടെ താമസിക്കുന്നത്.

പ്രതി കല്ലായി ചക്കുംകടവ് ഹിഷാമിനെ (34) മാങ്കാവിലെ സ്വകാര്യ ബാറിൽനിന്നാണ് പന്തീരാങ്കാവ് പൊലീസ് പിടികൂടിയത്. താമസ
സ്ഥലത്തുവെച്ച് ഇവർ മദ്യപിക്കുന്നതിനിടെ
ഉണ്ടായ തർക്കത്തിനിടെ ഇഷാം ഗ്ലാസ് പൊട്ടിച്ചു ഷിജുവിനെ കുത്തുകയായിരുന്നുവെ
ന്നാണ് കേസ്. പരിക്കേറ്റ ഷിജു മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഷിജുവിന്റെ പരാതിയിലാണ് പന്തീരാങ്കാവ് പൊലീസ് ഹിഷാമിനെ അറസ്റ്റ് ചെയ്തത്.

Related Articles

Back to top button