
കോഴിക്കോട്: മാഹിയിലെ സെയിന്റ് തെരേസാസ് ദേവാലയത്തെ ഫ്രാൻസിസ് മാർപ്പാപ്പ ബസലിക്കയായി ഉയർത്തി. കോഴിക്കോട് നവജ്യോതി റിന്യൂവൽ സെന്ററിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ കോഴിക്കോട് രൂപതാ ബിഷപ്പ് മാർ വർഗീസ് ചക്കാലക്കാലാണ് ബസലിക്ക പ്രഖ്യാപനം നടത്തിയത്.
മലബാറിലെ ആദ്യത്തെ ബസലിക്കയാണ് മാഹി സെന്റ് തെരേസാസ് പള്ളി. മാർപ്പാപ്പയുടെ ഇറ്റാലിയൻ ഭാഷയിലുള്ള ഡിക്രി മാഹി പള്ളി വികാരി ഫാ.വിൻസന്റ് പുളിക്കൽ വായിച്ചു. മലയാളം തർജ്ജിമ ഫാ.സജി വർഗീസും വായിച്ചു.