KeralaThrissur

* തൃശൂർ തൃപ്രയാറിൽ ആനയിടഞ്ഞു, പാപ്പാൻമാർ ചാടി രക്ഷപ്പെട്ടു; വാഹനങ്ങൾ കുത്തിമറിച്ചിട്ടു*

Please complete the required fields.




തൃശ്ശൂര്‍ തൃപ്രയാറില്‍ ആന ഇടഞ്ഞു. ഇടഞ്ഞ് ഓടിയ ആന ഒരു കാറും, മൂന്ന് ടെംപോ ട്രാവലറും തകർത്തു. വൈകുട്ട് നാല് മണിയോടെയാരുന്നു സംഭവം. പൂതൃക്കോവിൽ പാർഥസാരഥി എന്ന ആനയാണ് ഇടഞ്ഞത്. തൃപ്രയാർ ശ്രീരാമ സ്വാമി ക്ഷേത്രത്തിലെ ശീവേലി എഴുന്നള്ളിപ്പിന് കൊണ്ട് വന്നതായിരുന്നു ആനയെ. ലോറിയിൽ നിന്നും ഇറക്കുന്നതിനിടെയാണ് ഇടഞ്ഞോടിയത്.

അയ്യപ്പ ഭക്തൻമാരുമായി എത്തിയ ട്രാവലറുകൾ ആണ് ആന തകര്‍ത്തത്. വഴിവാണിഭ കച്ചവടം നടത്തിയിരുന്ന ഒരു കടയും തകർത്തു. തുടർന്ന് സമീപത്തെ ഓഡിറ്റോറിയത്തിൻ്റെ ഗ്രൗണ്ടിൽ നിലയുറപ്പിച്ച ആനയെ ഒരു മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തളയ്ക്കായത്. എലിഫന്‍റ് സ്ക്വാഡ് സ്ഥലത്തെത്തി ക്യാപ്ച്ചര്‍ ബെല്‍റ്റ് ഉപയോഗിച്ചാണ് ആനയെ തളച്ചത്. സംഭവത്തെ തുടര്‍ന്ന് തൃപ്രയാർ – തൃശൂർ സംസ്ഥാന പാതയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.

Related Articles

Back to top button