Kerala

ഓള്‍ ഇന്ത്യാ പോസ്റ്റല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്; ബംഗാളിനെ തോല്‍പ്പിച്ച് കേരളം ചാമ്പ്യന്മാര്‍

Please complete the required fields.




ഭുവനേശ്വര്‍: ഒഡിഷയിലെ ഭുവനേശ്വരില്‍ നടന്ന 35-ാമത് ഓള്‍ ഇന്ത്യാ പോസ്റ്റല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കേരളം ചാമ്പ്യന്മാരായി. ഫൈനലില്‍ വെസ്റ്റ് ബംഗാളിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചായിരുന്നു വിജയം.

സെമി ഫൈനലില്‍ കര്‍ണാടകയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചായിരുന്നു കേരളം കലാശക്കളിക്ക് യോഗ്യത നേടിയത്.

ടൂര്‍ണമെന്റിലെ മികച്ച താരമായും ടോപ് സ്‌കോറര്‍ ആയും കേരളത്തിന്റെ അജ്മലിനെയും മികച്ച ഗോള്‍ കീപ്പറായി നസീബിനെയും തിരഞ്ഞെടുത്തു. ഡിസംബര്‍ നാല് മുതല്‍ ഒമ്പത്‌ വരെയായിരുന്നു ടൂര്‍ണമെന്റ്.

Related Articles

Back to top button