
ഹരിപ്പാട്: വഴിയോര കച്ചവട വാഹനത്തിലേക്ക് കാർ ഇടിച്ചു കയറി രണ്ടുപേർക്ക് പരിക്ക്. കച്ചവടക്കാരനായ മുട്ടം മുല്ലശേരിൽ ഷഹനാസ്( 34), സാധനം വാങ്ങാനെത്തിയ മുട്ടം ബിസ്മില്ല മൻസിൽ താജുദ്ദീൻ(50) എന്നിവർക്കാണ് പരിക്കേട്ടിരിക്കുന്നത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് രണ്ടുമണിയോടെ തട്ടാരമ്പലം – നങ്ങ്യാർകുളങ്ങര റോഡിൽ മുട്ടം മൈത്രി ജംഗ്ഷന് സമീപമാണ് സംഭവം നടന്നത് .
ബൈക്കിൽ ഷഹനാസിന്റെ പെട്ടിവണ്ടിയിൽ നിന്ന് സാധനം വാങ്ങാൻ എത്തിയ താജുദ്ദീന് പഴങ്ങൾ എടുത്ത് കൊടുക്കുന്നതിനിടയിൽ തട്ടാരമ്പലം ഭാഗത്തുനിന്നും വന്ന കാർ റോഡ് അരികിൽ കിടന്ന ഷഹനാസിനേയും പെട്ടി ഓട്ടോറിക്ഷയിലും താജുദ്ദീന്റെ ബൈക്കിലും ഇടിക്കുകയായിരുന്നു.





