
ബംഗളൂരു: കോഴിക്കോട് പൊറ്റമ്മൽ സ്വദേശി ബംഗളൂരുവിൽ കുഴഞ്ഞുവീണ് മരിച്ചു. ബംഗളൂരുവിൽ ടൈൽ കമ്പനിയിൽ ജോലിചെയ്തിരുന്ന ശ്യാംസുന്ദർ (45) ആണ് ജോലിക്കിടെ ചൊവ്വാഴ്ച കുഴഞ്ഞുവീണത്.
സഹപ്രവർത്തകർ അടുത്തുള്ള കാവേരി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. 20 വർഷത്തോളമായി ബംഗളൂരുവിലാണ് സ്ഥിരതാമസം.
ഭാര്യ: തനൂജ. മക്കൾ: ശ്രദ്ധ, സൃഷ്ടി. എ.ഐ.കെ.എം.സി.സി ഇലക്ട്രോണിക് സിറ്റി ഫേസ് രണ്ട് പ്രവർത്തകരുടെ സഹായത്തോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി. നാട്ടിൽനിന്ന് ബന്ധുക്കൾ എത്തിയതിനു ശേഷം ബംഗളൂരുവിൽ സംസ്കരിച്ചു.





