India

ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും നാലു കിലോ സ്വർണം പിടികൂടി

Please complete the required fields.




ദില്ലി: ദില്ലിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും നാലു കിലോ സ്വർണം പിടികൂടി. ബാങ്കോക്കിൽ നിന്നും ദില്ലിയിലെത്തിയ യാത്രക്കാരനിൽ നിന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്വർണം പിടികൂടിയത്.

പിടിച്ചെടുത്ത സ്വർണത്തിന് വിപണിയിൽ രണ്ട് കോടിയിലധികം വിലവരുമെന്ന് കസ്റ്റംസ് വൃത്തങ്ങള്‍ അറിയിച്ചു. ജ്യൂസ് പാക്കറ്റുകളിൽ ബിസ്കറ്റ് രൂപത്തിലാണ് സ്വർണം കൊണ്ടുവന്നത്. ഇന്ത്യന്‍ പൗരന്‍ തന്നെയാണ് പിടിയിലായതെന്ന് അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button